Monday, December 20, 2010
നിത്യാനന്ദയുടെ കഥ ചലച്ചിത്രമാകുന്നു
ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തില്‍പ്പെട്ട സ്വാമി നിത്യാനന്ദയെക്കുറിച്ച് ചലച്ചിത്രമൊരുങ്ങുന്നു. സത്യാനന്ദ എന്ന പേരില്‍ മദന്‍ പട്ടേലാണ് വിവാദസ്വാമിയുടെ ജീവിതത്തിന് ദൃശ്യഭാഷ്യമൊരുക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച സ്വാമിയുടെ ജീവിതമാണ് സിനിമയുടെ കാതല്‍. സ്വാമിജി വിവാദത്തില്‍പ്പെട്ടതോടെ പൊതുസമൂഹം ഇവരെ കാണുന്നതെങ്ങനെയെന്ന ചിന്തയില്‍നിന്നാണ് ചിത്രത്തിന്റെ പിറവി. ചിത്രത്തില്‍ നിത്യാനന്ദയുടെ ജീവിതവും വിവാദവുമെല്ലാം സ്‌ക്രീനിലെത്തിക്കാനാണ് പട്ടേലിന്റെ നീക്കം.
തെന്നിന്ത്യന്‍ നടി രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ ലൈംഗിക വീഡിയോ ഒരു തമിഴ് ചാനല്‍ പുറത്തു വിട്ടതോടെയാണ് നിത്യാനന്ദ സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് നിത്യാനന്ദയെ അറസ്റ്റുചെയ്തത്. നിത്യാനന്ദയുടെ വേഷം അവതരിപ്പിക്കാന്‍ പറ്റിയ മുഖവും അദ്ദേഹം തേടുകയാണ്. ചലച്ചിത്രത്തിന്റെ ടൈറ്റിലും മറ്റുനടപടിക്രമങ്ങളും ഇദ്ദേഹം അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഇപ്പോഴും പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇത് ഷൂട്ടിങ്ങിനെയും മറ്റും ബാധിക്കുമോയെന്ന കാര്യത്തെക്കുറിച്ച് ആശങ്കയുണ്ട്.
Labels:
nithyanantha swami,
swami
Subscribe to:
Post Comments (Atom)



No comments:
Post a Comment