'കേവലം മൊഴിമാറ്റി ഹിന്ദിയില്‍ റിലീസ് ചെയ്യാനല്ല ഉദ്ദേശിക്കുന്നത്. പൂര്‍ണമായും പുതിയൊരു താരനിരയുമായി ഹിന്ദി ചിത്രമായി തന്നെയാകും ഒരുക്കുക. നിലവില്‍ ഒരു തമിഴ് ചിത്രത്തിന് കരാര്‍ ഒപ്പിട്ടതിനാല്‍ അത് പൂര്‍ത്തിയാക്കിയ ശേഷം മെയ്-ജൂണ്‍ മാസങ്ങളിലായി ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നടത്താനാണ് ആലോചിക്കുന്നതെന്ന്-അദ്ദേഹം പറഞ്ഞു. കണ്ണോട് കാണ്‍പതെല്ലാം(2001) മുതല്‍ കഴിഞ്ഞവര്‍ഷമിറങ്ങിയ ലാഡം വരെയുള്ള അഞ്ച് ചിത്രങ്ങള്‍ നല്‍കാത്ത പ്രശസ്തിയാണ് പ്രഭു സോളമന് മൈന നല്‍കിയത്. കമലാഹസ്സനും ബാലയും ഉള്‍പ്പടെയുള്ളവര്‍ ചിത്രം കണ്ടിട്ട് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. സിനിമ കണ്ട രജനീകാന്ത് പറഞ്ഞത് മൈനയില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷം തോന്നിയേനെയെന്ന് സംവിധായകന്‍ പറഞ്ഞു.
ബാല്യകാല സുഹൃത്തുക്കളായ രണ്ട് പേര്‍ വളര്‍ന്ന് കഴിഞ്ഞപ്പോള്‍ പ്രണയത്തിലാകുന്നതും ്‌വരുടെ ബന്ധത്തിന് അംഗീകാരം ലഭിക്കാന്‍ സമൂഹവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതും വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചാണ് മൈന ശ്രദ്ധ നേടിയത്



No comments:
Post a Comment